ടര്‍ബോ ജോസ് താഴെപ്പോയി, എല്ലാവരും കൂടി അടിച്ച് കേറ്റി: ദുബായ് ജോസിനെ ഏറ്റെടുത്തവര്‍ക്ക് നന്ദി അറിയിച്ച് റിയാസ് ഖാൻ
വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ടർബോ. തിയേറ്ററുകള്‍ സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ക്യാരക്ടറായ ടർബോ ജോസിനെ കടത്തിവെട്ടി ട്രെന്റ് സൃഷ്ടിച്ചിരിക്കുകയാണ് ദുബായ് ജോസ് എന്ന കഥാപാത്രം. സിബി മലയില്‍ സംവിധാനം ചെയ്ത് 20 വർഷം മുമ്പ് പുറത്തിറങ്ങിയ ജലോത്സവം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായിരുന്നു റിയാസ് ഖാന്റെ ദുബായ് ജോസ്. ഇപ്പോള്‍ മീഡിയയിൽ ട്രെന്റ് ആയിരിക്കുകയാണ് ദുബായ് ജോസ്.
വർഷങ്ങള്‍ക്കിപ്പുറം താൻ ചെയ്ത ഒരു കഥാപാത്രം ശ്രദ്ധ നേടിയതിന്റെ ടർബോ ജോസിനും മേലെയാണ് ദുബായ് ജോസ് എന്ന് റിയാസ് ഖാൻ പറഞ്ഞു. ആരാധകരോട് താരം നന്ദിയും പ്രകടിപ്പിച്ചു.
read also: മലയാളിയായ പത്തുവയസ്സുകാരിക്ക് വെടിയേറ്റു: തലയ്ക്ക് ഗുരുതരപരിക്ക്
റിയാസ് ഖാന്റെ വാക്കുകള്‍ ഇങ്ങനെ,
“ദുബായ് ജോസ് ഇപ്പോള്‍ ട്രെന്റിംഗാണ്. റീല്‍സെല്ലാം ഞാൻ കണ്ടു. മൊത്തത്തില്‍ നല്ല കളർഫുള്‍ വൈബാണ്. എല്ലാരും കൂടി എന്നെ അടിച്ച് കേറ്റി തന്നു. സംഭവം നല്ല പൊളിയായിട്ടുണ്ട്. ടർബോ ജോസിലും മുകളില്‍ പോയി ദുബായ് ജോസ്. ടർബോ ജോസ് താഴെയാണ്. സപ്പോർട്ടിന് ഒരുപാട് നന്ദി. ജോസ് അടിച്ച് കയറുകയാണ്. ഒരുപാട് നന്ദി. നിങ്ങളോട് ഒപ്പമുണ്ട് ഞാൻ”- റിയാസ് ഖാൻ പറഞ്ഞു.