ഇരുപത്തിരണ്ടുകാരിയ്ക്ക് നേരേ ലൈംഗികാതിക്രമം: കെ.എസ്.യു. പ്രവര്‍ത്തകൻ പിടിയില്‍, കുടുക്കിയത് സി.സി.ടി.വി.യും ചെരിപ്പും



കോഴിക്കോട് : പയ്യോളി ടൗണിന് സമീപം ഇരുപത്തിരണ്ടുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പള്ളിക്കര പോറോത്ത് സൗപർണികയില്‍ എ.എസ്. ഹരിഹരനെയാണ് (20) പയ്യോളി പോലീസ് അറസ്റ്റുചെയ്തത്. ബിരുദവിദ്യാർഥിയും കെ.എസ്.യു. പ്രവർത്തകനുമായ ഹരിഹരൻ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മേയ് 29-ന് വൈകീട്ടാണ് സംഭവം.

read also: ഉഷ്ണ തരംഗത്തിൽ മരണപ്പെട്ടത് 33തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

റോഡില്‍വെച്ച്‌ ശല്യംചെയ്തപ്പോള്‍ കുടകൊണ്ട് യുവതി തട്ടിമാറ്റി. തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്ക് യുവതി ഓടിക്കയറിയപ്പോള്‍ കോണിപ്പടി കയറിവരുകയും യുവതിയെ ശല്യം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിപ്രകാരം സി.സി.ടി.വി.യില്‍നിന്ന് യുവാവിനെ പോലീസ് തിരിച്ചറിഞ്ഞു.

കഴിഞ്ഞദിവസം പെരുമാള്‍പുരത്തെ വെള്ളക്കെട്ടില്‍ ടിപ്പർലോറി കുടുങ്ങിയതിനെത്തുടർന്ന് ഗതാഗതസ്തംഭനമുണ്ടായിരുന്നു. അവിടെ എത്തിയ എസ്.ഐ. എ. അൻവർഷാ ടിപ്പർ ഓടിച്ച യുവാവിനെ തിരിച്ചറിയുകയായിരുന്നു. യുവാവ് ധരിച്ച ചെരിപ്പ് സി.സി.ടി.വി.യില്‍ കണ്ട യുവാവിന്റെ ചെരിപ്പുമായി സാമ്യമുള്ളതാണെന്നും ബോധ്യമായതോടെ ഹരിഹരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.