18-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പല സംസ്ഥാനങ്ങളിലുമുള്ള ടോൾ പ്ലാസ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു, അത് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ടോൾ പ്ലാസ നിരക്കുകൾ പുതുക്കുന്നത് വാർഷിക നടപടിയാണെന്നും മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലെ മാറ്റത്തെ അടിസ്ഥാനമാക്കിയാണ് വില കൂട്ടുകയോ കുറയുകയോ ചെയ്യുന്നതെന്ന് എൻഎച്ച്എഐ അധികൃതർ പത്രക്കുറിപ്പിൽ പറയുന്നു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വർധിപ്പിച്ച ടോൾ പ്ലാസ നിരക്ക് ഈടാക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എൻഎച്ച്എഐയോട് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ്, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂർത്തീകരണത്തിനുടൻ ടോൾ പ്ലാസ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
read also: ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുന്നത്: ജോയ് മാത്യു
തിങ്കളാഴ്ച മുതൽ ഏകദേശം 1,100 ടോൾ പ്ലാസകളിൽ ടോൾ പ്ലാസ നിരക്കുകൾ 3% മുതൽ 5% വരെ വർദ്ധിപ്പിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യുടെ അറിയിപ്പ്. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതിനാൽ, തിരഞ്ഞെടുപ്പ് വേളയിൽ നിർത്തിവച്ചിരുന്ന ഉപയോക്തൃ ഫീസ് (ടോൾ) നിരക്കുകളുടെ പരിഷ്കരണം ജൂൺ 3 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധി ഒരു മാധ്യമത്തോട് പറഞ്ഞു.
തങ്ങളുടെ റോഡ് പദ്ധതികളുടെ വിപുലീകരണത്തിന് ടോൾ പ്ലാസ നിരക്കുകൾ നിർണായകമാണെന്ന് NHAI വാദിക്കുന്നു. എന്നാൽ, ഇത് സാധാരണക്കാരൻ്റെ പോക്കറ്റിന് ഭാരമുണ്ടാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നു.