13
March, 2026

A News 365Times Venture

13
Friday
March, 2026

A News 365Times Venture

കുടുംബ പ്രശ്നം: തിന്നര്‍ ദേഹത്തൊഴിച്ച്‌ തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു, ഭാര്യയും മകനും ഗുരുതര നിലയില്‍

Date:


വർക്കല: കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. ചെമ്മരുതി ആശാൻമുക്കിന് സമീപം കുന്നത്തുവിള വീട്ടില്‍ രാജേന്ദ്രൻ (53) ആണ് മരിച്ചത്. ഗുരുതരമായി പോള്ളലേറ്റ ഭാര്യ ബിന്ദു (42) വിനെയും മകൻ അമലി(18) നെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വഴക്കിനിടയിൽ പ്രകോപിതനായ രാജേന്ദ്രൻ വീട്ടില്‍ കരുതിയിരുന്ന തിന്നർ സ്വന്തം ശരീരത്തിലും ഭാര്യയുടെയും മകന്റെയും ദേഹത്തേയ്ക്കും ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. രാജേന്ദ്രനും ഭാര്യ ബിന്ദുവും കഴിഞ്ഞ എട്ട് മാസത്തോളമായി അകന്നു കഴിയുകയായിരുന്നു. ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കാനായി മകനെയും മകളെയും കൂട്ടി വൈകീട്ട് രാജേന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം.

read also: മദ്യപിക്കാന്‍ വിസമ്മതിച്ച അച്ഛനെ മകന്‍ വെട്ടി: ഗുരുതര പരുക്കുകളോടെ പിതാവ് ആശുപത്രിയില്‍

മകള്‍ സാന്ദ്ര വീടിന് പുറത്തുനില്‍ക്കുകയായിരുന്നതിനാൽ പൊള്ളൽ ഏറ്റില്ല. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ചിരുന്നു. അയിരൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗസയിലെ വംശഹത്യ; ഐ.സി.ജെയിലെ കേസില്‍ കക്ഷി ചേര്‍ന്ന് നെതര്‍ലാന്‍ഡ്‌സും ഐസ്‌ലാന്‍ഡും

ഹേഗ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ സംബന്ധിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ...