കോഴിക്കോട്: പോക്സോ കേസില്‍ അറസ്റ്റിലായ 51കാരനെതിരെ വീണ്ടും പോക്സോ കേസ്. പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തില്‍ താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ ഇരിക്കെയാണ് ഏഴ് വയസുകാരിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തില്‍ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.
പെയിന്റിങ് തൊഴിലാളിയായ ഇയാളുടെ അതിക്രമത്തിനു ഇരകളായ പെണ്‍കുട്ടികള്‍ വിവരം കൂട്ടുകാരിയോട് പങ്കുവച്ചിരുന്നു. കൂട്ടുകാരിയാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. പിന്നാലെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ആദ്യം ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ സബ് ജയിലില്‍ റിമാൻഡിലാണ് പ്രതി.
read also: പ്രേക്ഷകരെ ഭയപ്പെടുത്താൻ ചിത്തിനി എത്തുന്നു!! ടീസർ റിലീസ് നാളെ വൈകുന്നേരം 6 മണിക്ക്
മകള്‍ക്കെതിരെ അതിക്രമം നടന്നതായി കാണിച്ച് ഏഴ് വയസുകാരിയുടെ രക്ഷിതാക്കളും പരാതി നല്‍കിയതിനു പിന്നാലെയാണ് രണ്ടാമത്തെ കേസെടുത്തത്. ഇയാള്‍ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു.