30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

മരണശേഷം മൃതശരീരത്തിന് സംഭവിക്കുന്നത് കണ്ടാൽ ഞെട്ടും: ചലനങ്ങളും മാറ്റങ്ങളും അറിയാം

Date:



മനുഷ്യന്റെ മരണശേഷം ആ മൃതശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചാൽ നമ്മൾ ഞെട്ടുമെന്നാണ് റിപ്പോർട്ട്. മരണ ശേഷം എന്ത് എന്ന വിഷയം ലോകത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതും നിരന്തരം ഗവേഷണത്തിന് വിധേയമാകുന്നതുമായ കാര്യമാണ്. മരണ ശേഷം ശരീരത്തിന് എന്താണ് സംഭവിക്കുക എന്നാണ് നമ്മൾ ഇനി അറിയേണ്ടത്.

ഒരാൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പരിശോധിച്ചു ഉറപ്പ് വരുത്തുന്നത് അയാളുടെ ഹൃദയമിടിപ്പ് പരിശോധിച്ചാണ്. ഹൃദയമിടിപ്പും പള്‍സും ഇല്ലെങ്കിൽ മരണം ഉറപ്പിക്കാവുന്നതാണ്. ഒരാള്‍ മരിക്കുമ്പോള്‍, സ്വാഭാവികമായും അയാളുടെ ഹൃദയം നിശ്ചലമാകും. അങ്ങനെ ഞരമ്പുകളിലേക്കും മറ്റുമുള്ള രക്തയോട്ടം ഇല്ലാതെയാകും. ഇങ്ങനെ സംഭവിക്കുമ്പോള്‍ മനുഷ്യ ശരീരത്തിലേക്ക് മൊത്തമായുള്ള രക്തയോട്ടം ഇല്ലാതെ ആകുകയും, ശരീര ഭാഗങ്ങള്‍ വീര്‍ക്കുകയും വിളറുകയും ചെയ്യും.

വിളറിയ ശരീര ഭാഗങ്ങളാണ് ശരിക്കും രക്തയോട്ടം പൂര്‍ണ്ണമായും നിലച്ച ഭാഗങ്ങള്‍. മറ്റൊന്നാണ് ഏവരെയും ഞെട്ടിപ്പിക്കുന്നത്. മൃതശരീരത്തിലെ ഈ പ്രതിഭാസം നേരില്‍ കാണാന്‍ ഇടവരുമെങ്കിൽ തീര്‍ച്ചയായും പേടിക്കും. മരണത്തിന് ശേഷവും ശരീരത്തിന് ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇത് മൃത ശരീരത്തിൽ സംഭവിക്കുന്ന കോച്ചിവലിയൽ മൂലമാണ്.അത് പേശികളുടെ സങ്കോചം മൂലം ഉണ്ടാകുന്നതാണ്. ചില പേശികള്‍ ഒരേ സമയം കൂട്ടിവലിയുമ്പോള്‍ ആണ് കോച്ചിവലിയല്‍ സംഭവിക്കുക.

ഒരു മനുഷ്യന്‍ മരിച്ച്‌ കഴിയുമ്പോള്‍, അയാളുടെ മുഖത്തെ പേശികള്‍ ശാന്തമായ അവസ്ഥയിലെത്തും. ഇത് മുഖം പരന്ന് കാണപ്പെടാന്‍ കാരണമാകും. ജീവിച്ചിരിക്കുമ്പോള്‍ ഉള്ള സ്വാഭാവിക മണമല്ല ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ഉണ്ടാവുക എന്ന്. ഒരാൾ മരിച്ച്‌ കുറച്ച്‌ സമയങ്ങള്‍ കഴിയുമ്പോള്‍ ശവശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച്‌ തുടങ്ങും. എന്നാല്‍ എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഈ ദുര്‍ഗന്ധത്തിന് കാരണം, മരിച്ചു കഴിയുമ്പോള്‍ ശരീരത്തിലെ ജഡാവസ്ഥയിലെ കോശങ്ങള്‍ പുറപ്പെടുവിക്കുന്ന ശരീരത്തിലെ എന്‍സൈമുകള്‍ എന്ന് വിളിക്കുന്ന പ്രോട്ടീന്‍ പദാര്‍ത്ഥങ്ങളാണ്.

അണുക്കളെയും പൂപ്പലുകളെയും, എന്തോ മരിച്ചിട്ടുണ്ട് എന്നറിയിക്കാനാണ് ശരീരം ഈ ഗന്ധം പുറപ്പെടുവിക്കുന്നത്. ഈ ഗന്ധം ലഭിച്ചാല്‍ അണുക്കളും പൂപ്പലും പ്രവര്‍ത്തിച്ച്‌ തുടങ്ങുകയും ശരീരകോശങ്ങളെ ഭക്ഷിക്കാന്‍ ആരംഭിക്കുകയും ചെയ്യും. അതാണ് ശരിക്കും ശരീരം അഴുകി പോകുന്ന പ്രക്രിയ. ഇത് മണിക്കൂറുകൾക്കുള്ളിൽ സംഭവിക്കാൻ ആരംഭിക്കും. മരണം സംഭവിച്ച്‌ കഴിഞ്ഞാല്‍ മറ്റൊരു പ്രക്രിയയാണ് മാംസം എല്ലുകളില്‍ നിന്നും പേശികളില്‍ നിന്നും വേര്‍പെട്ട് തുടങ്ങുന്നത്.

ഇത് ശരീരത്തുള്ള മാംസം അയഞ്ഞതായി കാണിച്ചു തരും. മാസങ്ങൾ എടുക്കും ഇത് പൂർണ്ണമാകാൻ. ശേഷം മനുഷ്യ ശരീരത്തില്‍ ഒടുവില്‍ ദ്രവിക്കുന്നത് എല്ലുകളാണ്. എല്ലുകള്‍ മണിക്കൂറുകള്‍ക്ക് ഉള്ളിലോ ദിവസങ്ങള്‍ക്ക് ഉള്ളിലോ ദ്രവിച്ച്‌ ഇല്ലാതെ ആവില്ല. ശരീരത്തിന് മരണം സംഭവിച്ച്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് എല്ലുകള്‍ സ്വാഭാവികമായി ദ്രവിച്ച്‌ ഇല്ലാതെ ആവുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related