30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

വൈറ്റമിൻ ഗുളികയെന്ന വ്യാജേന നല്‍കിയത് ഗര്‍ഭിച്ഛിദ്രത്തിനുള്ള ഗുളിക: പീഡന കേസില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍

Date:


ചെന്നൈ: ലൈംഗിക പീഡന കേസില്‍ നിർമ്മാതാവ് അറസ്റ്റില്‍. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. സഹപ്രവർത്തകയായ യുവതി നൽകിയ പീഡന പരാതിയിലാണ് അറസ്റ്റ്.

read also: മകനെക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: അഡല്‍റ്റ് വെബ്‌സീരീസ് നായികയ്‌ക്കെതിരെ സൈബര്‍ ആക്രമണം

കീഴ് അയനമ്പാക്കത്ത് അലി നടത്തിയിരുന്ന ഓഫീസില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പരിചയപ്പെട്ട് കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ വിവാഹാഭ്യർഥന നടത്തി. എന്നാല്‍ യുവതി ഇത് നിഷേധിച്ചു. തുടർന്ന് ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്തി.ഓഫീസില്‍ നടന്ന ഒരു പാർട്ടിയില്‍ വെച്ച്‌ നിർബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു. ബോധരഹിതയായതോടെ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി തുടർന്നും ഇയാള്‍ പീഡിപ്പിച്ചു. ഒടുവില്‍ യുവതി ഗർഭിണിയായി. തുടർന്ന് വൈറ്റമിൻ ഗുളികയെന്ന വ്യാജേന ഗർഭിച്ഛിദ്രത്തിനുള്ള ഗുളിക നല്‍കിയെന്നും സംഭവം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതി പൊലീസില്‍ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related