ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്.കാളീദേവി ജനിച്ച ഭദ്രകാളി ജയന്തി ദിനത്തിൽ ദേവീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. വൈകുന്നേരം നാമജപത്തോടെ ദേവീക്ഷേത്രദർശനം നടത്തി പൂജ തൊഴുതാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.
ലളിതാസഹസ്രനാമം ജപിക്കാവുന്നതാണ്. തെളിഞ്ഞ മനസ്സോടെയുള്ള ഭക്തന്റെ പ്രാർഥന ദേവി കേൾക്കാതിരിക്കില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാൻ അമ്മയുടെ കരുതലെന്ന പോലെ ദേവി ഭക്തനെ പ്രാപ്തനാക്കും. ഭദ്രകാളി ജയന്തി ദിനത്തിൽ സന്ധ്യക്ക് വിളക്ക് കൊളുത്തി ദേവീപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിച്ചാൽ കുടുംബൈശ്വര്യം വർധിക്കും.
കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ
സർവ്വ ഐശ്വര്യങ്ങൾക്കും ഈ മന്ത്രം ജപിക്കുന്നത് നല്ലതാണ്. പതിനെട്ട് തവണയാണ് മന്ത്രം ജപിക്കേണ്ടത്.