ഡെറാഡൂണ്‍: ട്രെക്കിങ്ങിനിടെ ഒമ്പത് പേർ മരിച്ചു. ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിലേക്ക് പോവുന്നതിനിടെ കുടുങ്ങിയ 22 അംഗ സംഘത്തിലെ ഒമ്പത് പേരാണ് മരിച്ചത്.
മറ്റുള്ളവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമാണ്. രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘവും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
read also: ജീപ്പിനെ ഓവര്‍ടേക്ക് ചെയ്ത ബൈക്ക് ബസിന് മുന്നിലേക്ക് ഇടിച്ചു കയറി: 18കാരൻ മരിച്ചു
ഉത്തരാഖണ്ഡിലെ ഗർവാള്‍ മേഖലയില്‍ 15,000 അടി ഉയരത്തിലുള്ള ഒരു പാതയാണ് സഹസ്ര താല്‍ ട്രെക്ക്. 24 കിലോമീറ്റർ ഉള്ള ഈ പാത പൂർത്തിയാക്കാൻ ഏകദേശം 10 മണിക്കൂർ എടുക്കും. മോശം കാലാവസ്ഥയെ തുടർന്ന് ജൂണ്‍ നാലിനാണ് ഭത്വരി ബ്ലോക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ 22 അംഗ സംഘത്തെ കാണാതാകുകയായിരുന്നു. ഇതിൽ 18 പേർ കർണാടകയില്‍ നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ് എത്തിയത്. മൂന്ന് പേർ പ്രാദേശിക ഗൈഡുകളുമാണ്.