27
October, 2026

A News 365Times Venture

27
Tuesday
October, 2026

A News 365Times Venture

അനുവിന്റെ കൊലപാതകം: മുജീബ് റഹ്‌മാനെതിരെ 9 വകുപ്പുകള്‍, ഭാര്യ രണ്ടാം പ്രതി, 5000 പേജുകളുള്ള കുറ്റപത്രം

Date:


കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസില്‍ പ്രതി മുജീബ് റഹ്‌മാനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 5,000 പേജുകളുള്ള കുറ്റപത്രമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചത്.

കൊണ്ടോട്ടി സ്വദേശിയാണ് മുജീബ്. ഇയാളുടെ ഭാര്യ കേസിലെ രണ്ടാം പ്രതിയാണ്. കൊലപാതകം, മോഷണം തുടങ്ങി 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

read also: സുരേഷ് ഗോപിയെ അഭിനന്ദിച്ച ജസ്‌ന സലീമിനെതിരെ സൈബര്‍ ആക്രമണം

സ്വന്തം വീട്ടില്‍ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ കഴിഞ്ഞ മാർച്ച്‌ 11-ാം തീയതിയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി മുജീബാണെന്ന് പൊലീസ് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തങ്ങളുടെ താവളങ്ങളും പടക്കോപ്പുകളെയും ആക്രമിച്ചത് ഇസ്രഈലെന്ന് ഇറാഖ് സംശയിക്കുന്നു; റിപ്പോര്‍ട്ട്

  ബാഗ്ദാദ്: കഴിഞ്ഞയാഴ്ച ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങള്‍ക്ക്...

സ്വകാര്യതാ നിയമം: അംബാനിയുടെയും അദാനിയുടെയും ഉള്‍പ്പെടെ 21 മാധ്യമസ്ഥാപനങ്ങള്‍ കോടതിയിലേക്ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ (ഡി.പി.ഡി.പി) ആക്ടിനെതിരെ സുപ്രീം...