കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ണിക്കണ്ണന്റെ ചിത്രം വരച്ച് സമ്മാനിച്ചതിലൂടെ ശ്രദ്ധ നേടിയ ജസ്‌ന സലീമിനു നേരെ സൈബര്‍ ആക്രമണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് ഇട്ട പോസ്റ്റിന്റെ പേരിലാണ് ഇത്തവണ ജസ്‌ന വിമർശനം കേൾക്കുന്നത്.
read also: മദ്യപിച്ച് വാഹനമോടിച്ച് അപകടം: നാല് പേർ കൊല്ലപ്പെട്ട കേസിൽ ഡ്രൈവർക്ക് 10 വർഷം തടവ്
‘അങ്ങനെ എന്റെ ഏട്ടനെ തൃശൂരുകാര്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു. തൃശ്ശൂരുള്ള ഓരോ ആളുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു’ എന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ജസ്‌ന പങ്കുവച്ചിരുന്നു. ഇതിനു താഴെ കേട്ടാല്‍ അറയ്‌ക്കുന്ന അശ്ലീലമാണ് കമന്റുകളിൽ നിറയുന്നത്.