ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ മലയാളികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബെംഗളൂരു ജക്കുരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശ സുധാകരന്‍ (71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി സിന്ധു (45) എന്നിവരാണ് മരിച്ചത്. ട്രക്കിങിനിടെ അപകടത്തില്‍പ്പെട്ട ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുപേരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാക മേഖലയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയായിരുന്നു അപകട കാരണം. 22 പേരാണ് ആകെ ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത്. കര്‍ണാടകയില്‍ നിന്ന് പതിനെട്ട് ട്രക്കര്‍മാരും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും മൂന്ന് പ്രാദേശിക ഗൈഡുകളുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
മരിച്ച സിന്ധു സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. എസ്ബിഐയില്‍ സീനിയര്‍ മാനേജരായിരുന്നു ആശ സുധാകരന്‍.