അമ്മ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു: 16കാരിക്ക് ദാരുണാന്ത്യം


കൊല്ലം: അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത മകൾ കാർ ആക്സിഡന്റിൽ മരണപ്പെട്ടു. നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് പതിനാറു വയസ്സുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. കൊട്ടാരക്കര എംസി റോഡിലായിരുന്നു അപകടം. റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയില്‍ ഇടിച്ചാണ് കാർ മറിഞ്ഞത്. പിൻസീറ്റില്‍ ഇരുന്ന ആൻഡ്രിയ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മയെ സാരമായ പരിക്കുകളോടെ വെഞ്ഞാറമൂട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also: നടുറോഡില്‍ ആടിന്റെ തലയറുത്ത് ആഘോഷം : അണ്ണാമലൈയുടെ പരാജയത്തിൽ ഡിഎംകെ പ്രവര്‍ത്തകരുടെ സന്തോഷ പ്രകടനം വിവാദത്തിൽ

ആൻഡ്രിയയുടെ അമ്മ ബിൻസി ആണ് കാർ ഓടിച്ചത്. ഇവരുടെ മാതാവിൻ്റെ ചികിത്സക്കായി തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്.