കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദി അറിയിച്ച് കെ.കെ ശൈലജ


കോഴിക്കോട്: വടകരയില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തവര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് കെകെ ശൈലജ ടീച്ചര്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദിവീണ്ടും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ…

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദി. വീണ്ടും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണ്. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.