മാതാപിതാക്കളോട് എപ്പോഴും പരാതി പറയുന്നു: സഹോദരിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി 14കാരൻ


ലഖ്‌നൗ: മാതാപിതാക്കളോട് തന്നെ കുറിച്ച്‌ നിരന്തരം പരാതി പറയുന്ന സഹോദരിയെ കൊലപ്പെടുത്തി 14കാരൻ. യുപിയിലെ ബാഘ്പാട്ടിലാണ് സംഭവം. ഏഴ് വയസുകാരിയെയാണ് സഹോദരൻ കഴുത്തു ഞെരിച്ച്‌കൊലപ്പെടുത്തിയത്.

പഠിക്കാൻ പോകാമെന്ന വ്യാജേന കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടു പോയ സഹോദരൻ വഴി മധ്യേ സ്കാഫ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അവിടെ തന്നെ കുഴിച്ചു മൂടുകയും ചെയ്‌തു.

read also: ഇതൊരു രാഷ്ട്രീയ കുറിപ്പല്ല… എന്നാൽ: സുരേഷ് ഗോപിയെക്കുറിച്ച് മാധ്യമപ്രവർത്തകന്റെ കുറിപ്പ്

സഹോദരൻ തന്നെ അടിക്കുമെന്ന് മാതാപിതാക്കളോട് നിരന്തരം പറഞ്ഞതിന്റെ ദേഷ്യമാണ് കൊലയ്‌ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പരാതി നല്‍കി. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് 14 കാരനെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.