ദക്ഷിണ ഭാരതത്തില്‍ പുതിയ രാഷ്ട്രീയത്തിന് തുടക്കം ; സുരേഷ് ഗോപിയുടെ വിജയം പ്രത്യേകം പരാമര്‍ശിച്ച് മോദി
ഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സുരേഷ് ഗോപിയുടെ വിജയം പ്രത്യേകം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണ ഭാരതത്തില്‍ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ബലിദാനികള്‍ ആയി. തലമുറകളായി പാര്‍ട്ടി വേട്ടയാടലുകള്‍ സഹിച്ചു. എന്നിട്ടും പരിശ്രമം തുടര്‍ന്നു. ഒടുവില്‍ ഒരു അംഗം വിജയിച്ചു എന്നും മോദി പറഞ്ഞു.
എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തത്. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. അംഗങ്ങള്‍ ഐകകണ്‌ഠ്യേന നിര്‍ദേശത്തെ പിന്തുണച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്നത്. ഞായറാഴ്ച്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.