കണ്ണൂർ ജില്ലയിൽ കേരള-കർണാടക അതിർത്തിൽ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് പയ്യാവൂർ ശിവക്ഷേത്രം. ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയം ഭൂവാണ്. ശിവലിംഗം ഭൂനിരപ്പിൽ നിന്ന് വളരെ താഴെയാണ്. കിഴക്കോട്ട് ദർശനം നൽകുന്ന രീതിയിൽ കീരാത രൂപത്തിലുള്ള (വേട്ടക്കാരൻ) ദേവനാണ് പ്രതിഷ്ഠ. അയ്യപ്പനും സോമേശ്വരിയുമാണ് ഉപദേവതകൾ.
ഈ ശിവക്ഷേത്രത്തിലെ വാർഷിക ഉത്സവം കുംഭസംക്രാന്തിക്ക് രണ്ട് ദിവസം മുമ്പ് ആരംഭിക്കുന്നു. ഊട്ടുത്സവം എന്നാണ് അറിയപ്പെടുന്നത്. മകരമാസത്തിലെ 29 -ാം ദിവസം.സാധാരണയായി കുംഭം 15നാണ് ഉത്സവം അവസാനിക്കുക. കുടകിലെ ജനങ്ങൾ ഉത്സവത്തോടനു ബന്ധിച്ച് ക്ഷേത്രത്തിൽ പല വഴിപാടുകളും ചടങ്ങുകളും നടത്തുന്നു.
read also: അബുദാബിയിൽ രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ണൂര്‍ സ്വദേശിനി: ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
ഇവിടത്തെ കൗതുകകരമായ ഒരു ചടങ്ങാണ് കാലവരവ്, കാളകളുടെ പുറത്ത് അരി കയറ്റി അർപ്പിക്കുന്നത്. കൂടാതെ, ഓമനക്കാഴ്ച വഴി പാട് ഇവിടെ നടത്താറുണ്ട്. ഭക്തർ സമീപത്തെ പാടങ്ങളിൽ നിന്ന് വാഴക്കുലകൾ ചുമന്ന് ക്ഷേത്രത്തിലെത്തും. വിവിധ ഗ്രാമങ്ങൾ വിവിധ ദിവസങ്ങളിൽ ഈ ആചാരം നടത്തുന്നു.