എറണാകുളത്ത് പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ | Suicide, police man, Hanged death, Kerala, Latest News


കൊച്ചി: പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഒ മധു (48) ആണ് മരിച്ചത്. എറണാകുളം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണിയാൾ. തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടിൽ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.

നാലു മാസമായി മെഡിക്കൽ ലീവിലായിരുന്നു സിപിഒ മധു. 3മാസമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. കുടുംബപ്രശ്ങ്ങളാണ് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.