കണ്ണൂര്‍: കേന്ദ്രമന്ത്രിയായി ചുമതല ഏറ്റശേഷം കേരളത്തിൽ എത്തിയ നടൻ സുരേഷ് ഗോപി കഥാകൃത്ത് ടി പത്മനാഭനെ സന്ദര്‍ശിച്ചു. സംസ്ഥാനത്തിനായി ഒരുപാട് ചെയ്യാന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ സുരേഷ് ഗോപിക്ക് കഴിയുമെന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ടി പത്മനാഭന്‍ പ്രതികരിച്ചു.
‘ഞങ്ങള്‍ പഴയ സുഹൃത്തുക്കളാണ്. വളരെ മുന്‍പേയുള്ള ബന്ധമാണ്. എല്ലാവരെയും ഒരേ പോല കാണണമെന്ന് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് ജയിച്ചത്. ജയിച്ചുകഴിഞ്ഞ ശേഷം അദ്ദേഹം ബിജെപിയുടെ മന്ത്രിയല്ല. ജനങ്ങളുടെ മന്ത്രിയാണ്. അദ്ദേഹം തന്നോട് പറഞ്ഞത് അത് പറയേണ്ട കാര്യമുണ്ടോ താന്‍ അത് മാത്രമേ ചെയ്യു എന്നാണ്’- പത്മനാഭന്‍ പറഞ്ഞു.
read also: ആ പോസ്റ്റുമായി എനിക്കൊരു ബന്ധവുമില്ല, സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷമുണ്ട്: ബൈജു
കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാനപ്പെട്ട വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. അദ്ദേഹത്തിന് പലതും ചെയ്യാന്‍ കഴിയും. അതിനുള്ള സന്മസും ഉണ്ട്. സഖാവ് പി കൃഷ്ണപിള്ളയെ കുറിച്ചുള്ള പുസ്തകവും സുരേഷ് ഗോപിക്ക് സമ്മാനിച്ചതായി പത്മനാഭന്‍ കൂട്ടിച്ചേർത്തു.