മണിരത്നം ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ നടൻ ജോജുവിന് പരിക്ക്: അപകടം ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുമ്പോൾ


തിരുവനന്തപുരം: നടൻ ജോജു ജോർജിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മണിരത്നം ചിത്രമായ തഗ് ലൈഫിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്ക് പറ്റിയത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് കാല്പാദത്തിന്റെ എല്ലിൻ പൊട്ടൽ സംഭവിച്ചത്.

കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗമായിരുന്നു ചിത്രീകരിച്ചത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രം​ഗം ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം.  മണിരത്നവും കമൽഹാസനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്.