പരീക്ഷയെഴുതിയത് മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ, ഭരതനാട്യത്തില്‍ രണ്ടാം റാങ്ക്’: സന്തോഷം പങ്കുവെച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍
കൊച്ചി: എം. എ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍. വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എംഎക്കാരനായെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
‘ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ! കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അര്‍ഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എംഎക്കാരനായി’- എന്നാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ കുറിച്ചത്.