തിരുനെല്‍വേലി: മിശ്രവിവാഹത്തെ പിന്തുണച്ചതിന്റെ പേരിൽ തമിഴ്നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. തിരുനെല്‍വേലിയിലെ സിപിഎമ്മിൻറെ പാർട്ടി ഓഫീസിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്.
read also: അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
28-വയസുള്ള ദളിത് യുവാവും ഇതര ജാതിക്കാരിയായ 23-കാരിയും വിവാഹം കഴിക്കാനായി സിപിഐഎം പ്രവർത്തകരുടെ സഹായം തേടിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ട്. റെഡ്ഡിയാർപാട്ടിയിലുള്ള പാർട്ടി ഓഫീസില്‍ വെച്ച് ഇരുവരുടേയും വിവാഹം പാർട്ടി പ്രവർത്തകർ നടത്തിക്കൊടുത്തു. അതിനിടെ ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. യുവതി സിപിഐഎം ഓഫീസിലുണ്ടെന്ന് അറിഞ്ഞതോടെ ബന്ധുക്കളെത്തി പാർട്ടി പ്രവർത്തകരുമായി തർക്കത്തിലേർപ്പെടുകയും ഓഫീസ് അടിച്ചുതകർക്കുകയുമായിരുന്നുവെന്നാണ് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.