അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ ഭാഗമായി 17-ന് ആലപ്പുഴ, കണ്ണൂർ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

read also: ലഹരിക്കേസ് : നടി ഹേമയ്‌ക്ക് ജാമ്യം

കേരള തീരത്ത് നാളെ രാത്രി ഏഴ് മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്‌ക്കും ‍സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.