തലസ്ഥാനത്ത് വീട്ടിനുള്ളില്‍ നിന്ന് ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം: നാടോടി പിടിയിൽ
തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടിനുള്ളില്‍ കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമം. വിതുര തോട്ടുമുക്കില്‍ ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം. ആന്ധ്രാ പ്രദേശ് സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാർ ചേർന്ന് പിടികൂടി.
read also: ബലിപെരുന്നാൾ: പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പന മാനിച്ച് മകനെ ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കൽ
തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് ആന്ധ്രാക്കാരനായ ഈശ്വരപ്പ തട്ടിയെടുക്കാൻ ശ്രമിച്ചത്. ഹാളിൽ കിടക്കുകയായിരുന്ന കുഞ്ഞിനെ ആരും കാണാതെ എടുത്തു കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ഇത് കണ്ട ഉടനെ ഇയാൾ രക്ഷപ്പടാൻ ശ്രമിച്ചു. ഇതോടെ ഷാൻ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി വിതുര പൊലീസില്‍ ഏല്‍പ്പിച്ചു. സമീപത്തുള്ള ആനപ്പെട്ടിയില്‍ നിന്നാണ് നാട്ടുകാർ ഈശ്വരപ്പയുടെ സുഹൃത്ത് രേവണ്ണയെ പിടികൂടിയത്. ഇവർ രണ്ടും ചേർന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന് ഷാനും ഭാര്യയും പരാതി അറിയിച്ചു.