തിരുവനന്തപുരം: ബലിപെരുന്നാൾ ദിനത്തിലും ഡ്യൂട്ടി ചെയ്യണമെന്ന് സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകർക്ക് നൽകിയ ഉത്തരവ് പിൻവലിച്ചു. തസ്തിക നിർണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥിരീകരിക്കാനായി നിശ്ചയിച്ച 16, 17 തീയതികൾക്ക് പകരം മറ്റ് രണ്ട് ദിവസം അനുവദിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്.
16 നും 17 നും ഡ്യൂട്ടി എടുക്കാൻ കഴിയാത്തവർക്ക് യഥാക്രമം 18, 19 തീയതികളിൽ ഡ്യൂട്ടി എടുക്കാം എന്നാണ് പുതിയ ഉത്തരവ്.
പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ എച്.എമ്മുകൾക്കാണ് പെരുന്നാള്‍ ദിനം ഡ്യൂട്ടി ഇട്ടത്. 16ന് ഞായറാഴ്ച കാസർകോട്, കോട്ടയം, തൃശൂർ ജില്ലകളിലുള്ളവർക്ക് ഡ്യൂട്ടി നൽകിയിരുന്നു. അധ്യാപക സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്.