ഹൈദരാബാദ്: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ റോഡിലിട്ട് കുത്തിക്കൊന്നു. ഹൈദരാബാദിലെ ആസിഫ് നഗറിലാണ് മൂന്നംഗസംഘം യുവാവിനെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ആസിഫ് നഗറിലാണ് സംഭവം. തപ്പാഛബുത്ര സ്വദേശി മുഹമ്മദ് ഖുത്തുബുദ്ധീൻ(27) ആണ് കൊലപ്പെട്ടത്. താഹിർ, ഷെയ്ഖ് അമാൻ, സവീർ എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. താഹിറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഖുത്തുബുദ്ധീൻ പ്രതിയാണെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് യുവാവിനെ റോഡിലിട്ട് കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.
read also: പക്ഷിപ്പനി: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കും, പ്രത്യേകമാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി ആരോഗ്യവകുപ്പ്
വ്യാഴാഴ്ച രാത്രി 10.30-ഓടെ ഖുത്തുബുദ്ധീൻ തിരക്കേറിയ റോഡിലൂടെ നടന്നുവരുന്നതിനിടെ പ്രതികള്‍ ഇയാളെ പിന്തുടർന്നു കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലപാതകത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തുണ്ടായിരുന്നവർ മൊബൈല്‍ഫോണില്‍ പകർത്തിയിരുന്നു.