പ്രണയപ്പക: നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് സ്പാനര്‍ ഉപയോഗിച്ച്‌ അടിച്ചുകൊന്നു



മുംബൈ: യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ പ്രതി രോഹിത് യാദവ് അറസ്റ്റില്‍.

read also: ‘സാറേ .. ഞാനിറങ്ങുകയാ .. സന്തോഷ് സാര്‍ വന്നോ, നൈറ്റ് ഡ്യൂട്ടിയ്ക്ക് ..?’—- പ്രഷര്‍ കുക്കര്‍ (കഥ )

20 വയസുകാരി ആരതി യാദവാണ് മരിച്ചത്. നടുറോഡില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചാണ് 29-കാരനായ രോഹിത് സ്പാനര്‍ ഉപയോഗിച്ച് ക്രൂരമായി അടിച്ച്‌ കൊലപ്പെടുത്തിയത്. വലിയ സ്പാനര്‍ കയ്യില്‍ കരുതിയ പ്രതി ‘എന്നോട് എന്തിനിങ്ങനെ ചെയ്തു’ എന്ന് ചോദിച്ചുകൊണ്ട് നെഞ്ചിലും തലയക്കും അടിക്കുന്നത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചയ്‌ക്കുന്നു. ക്രൂരമായ ആക്രമണം നടക്കുമ്പോള്‍ ചുറ്റും കൂടിയവരും വാഹനത്തില്‍ യാത്രചെയ്യുന്നവരും കാഴ്ചക്കാരായപ്പോള്‍ മറ്റു ചിലര്‍ വീഡിയോ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു.