3
May, 2026

A News 365Times Venture

3
Sunday
May, 2026

A News 365Times Venture

ഇടപാടുകാരന്റെ ആത്മഹത്യ: മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം, ചെമ്പഴന്തി സഹകരണബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്

Date:


തിരുവനന്തപുരം: ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ഇടപാടുകാരനായ ബിജുകുമാർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. ചെമ്പഴന്തി സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂര്‍ ജയനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

read also: സുരേഷിന്റെ രാഷ്‌ട്രീയ പ്രവേശനവും വിജയവും വലിയ ഒരു സംഭവമാണ്: ശങ്കർ

ശനിയാഴ്ച രാവിലെയാണ് ബാങ്കിലെ ഇടപാടുകാരനായ ബിജുകുമാർ തൂങ്ങിമരിച്ചത്. ബാങ്ക് പ്രസിഡന്റ് ജയനും മരിച്ച ബിജുകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ചിട്ടി പിടിച്ച പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രീവ്‌മെന്റ് സംഘത്തിന് മുൻപില്‍ പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ആര്‍ടിഒ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ജയനെതിരെ പാർട്ടി നടപടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മദ്യപിക്കാന്‍ വെള്ളമെടുത്ത് നല്‍കിയില്ല; ഉത്തര്‍പ്രദേശില്‍ ഒമ്പത് വയസുകാരനെ വെടിവെച്ച് കൊന്നു

  ഇത്താഹ്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ മദ്യപിക്കുന്നതിനിടയില്‍ വെള്ളം എടുത്തു നല്‍കാന്‍...