ശബരിമല തന്ത്രിസ്ഥാനത്തേക്ക് കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തൻ


പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമണ്‍ മഠത്തിൽ നിന്നും ഒരാൾ കൂടിയെത്തുന്നു. തന്ത്രിസ്ഥാനമുള്ള കണ്ഠര് രാജീവര് പൂർണസമയ ചുമതലയില്‍നിന്ന് മാറുന്നതിനെ തുടർന്ന് മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (30) തന്ത്രിസ്ഥാനത്തേക്ക് പുതിയതായി എത്തുന്നത്.

read also; 30 ലക്ഷം രൂപയുടെ കടക്കാരനാണെന്ന് നോട്ടീസ്: പെരുമ്പാവൂര്‍ സഹകരണ ബാങ്കില്‍ വൻ വായ്പാ തട്ടിപ്പ്

രാജീവരുടെയും ബിന്ദുവിന്റെയും മകനാണ് ബ്രഹ്മദത്തൻ. നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ഇയാൾ അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റില്‍ ലീഗല്‍ വിഭാഗത്തില്‍ ജോലിചെയ്തു. ഒരുവർഷംമുമ്പാണ് ജോലി രാജിവെച്ച്‌ പൂജകളിലേക്കു തിരിഞ്ഞത്

ഇക്കൊല്ലം ചിങ്ങമാസപൂജകള്‍ക്ക് ഓഗസ്റ്റ് 16-ന് ശബരിമല നടതുറക്കും. അന്ന് വൈകീട്ട് മേല്‍ശാന്തി നടതുറക്കുന്നത് കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിലായിരിക്കും