ന്യൂഡല്‍ഹി: ജയിലില്‍ കിടന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഖലിസ്താൻ നേതാവ് അമൃത്പാല്‍ സിങ്ങിന് സത്യപ്രതിജ്ഞചെയ്യാൻ വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തേക്ക് പരോള്‍ അനുവദിച്ചു. പഞ്ചാബിലെ ഖാഡൂർ സാഹിബ് സീറ്റില്‍ സ്വതന്ത്രനായാണ് അമൃത്പാല്‍ മത്സരിച്ചത്. അസമിലെ ഡിബ്രുഗഡ് ജയിലിലാണ് ഇദ്ദേഹം ഇപ്പോൾ.
read also :ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി പദം: ഹേമന്ത് സോറന്‍ വീണ്ടും അധികാരത്തിലേക്ക്
സത്യപ്രതിജ്ഞ ചെയ്യാൻ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്പാല്‍ പഞ്ചാബ് സർക്കാരിന് കത്ത് നല്‍കിയിരുന്നു. ആവശ്യമുന്നയിച്ച് സർക്കാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍. വാരിസ് ദെ പഞ്ചാബ് എന്ന ഖലിസ്താൻ അനുകൂല സംഘടനയുടെ തലവനാണ് അമൃത്പാല്‍. കഴിഞ്ഞ വർഷമാണ് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായത്. ജയിൽ കൊണ്ടാണ് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കോണ്‍ഗ്രസിന്റെ കുല്‍ബീർ സിങ് സീറയെ 1,97,120 വോട്ടിനാണ് അമൃത്പാല്‍ പരാജയപ്പെടുത്തിയത്.