25
February, 2026

A News 365Times Venture

25
Wednesday
February, 2026

A News 365Times Venture

ഏഴ് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം : ജി സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

Date:


തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. സിഎച്ച്‌ നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ദക്ഷിണമേഖലാ ഐജി ജി സ്പര്‍ജന്‍ കുമാര്‍ പുതിയ സിറ്റി പൊലീസ് കമ്മീഷണറാകും.

കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായി നാഗരാജുവിനെ നിയമിച്ചു. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായിരുന്ന സഞ്ജീവ് കുമാര്‍ പട്‌ജോഷിയെ മനുഷ്യാവകാശ കമ്മീഷനിലെ അന്വേഷണ വിഭാഗം ഡിജിപിയായി നിയമിച്ചു. പഠനാവധിയിലുണ്ടായിരുന്ന സതീഷ് ബിനോയെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡിഐജിയായി നിയമിച്ചു.

read also: റെഡി ടു ഡ്രിങ്ക് പാലടപ്പായസം : വില വെറും 150 രൂപ, ഒരു വര്‍ഷം വരെ കേടാകില്ല!!

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്ഥാനത്ത് നിന്നും മാറ്റിയ മുൻ തൃശൂർ കമ്മീഷണർ അങ്കിത് അശോകിന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിയമനം നല്‍കി. സി. ബാസ്റ്റിന്‍ ബാബുവിനെ വനിതാ ശിശു സെല്‍ എഐജിയായും നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related