ഒളിംപിക്‌സിന്റെ ആവേശത്തിലേക്ക് ഒരുങ്ങുകയാണ് പാരീസും ലോകവും . ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11വരെ നടക്കുന്ന ഒളിംപിക്‌സിൽ വലിയ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.
2024 ൽ പാരീസിൽ നടക്കുന്ന ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് നീരജ് ചോപ്ര. ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടാന്‍ നീരജിനു കഴിഞ്ഞിരുന്നു. ഇത് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.
read also; പാരീസിൽ യു.എ.ഇക്ക് വേണ്ടി ദേശീയപതാകയുമായി എത്തുന്നത് ഒരു വനിത!! പുതുചരിത്രമെഴുതി സഫിയ അല്‍ സയെഹ്
ഒളിംപിക്‌സില്‍ എട്ട് തവണ മെഡല്‍ നേടിയിട്ടുള്ള ടീമാണ് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് രാജ്യം.
ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് വിനേഷ്. ഇതുവരെ ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടില്ലെങ്കിലും ഇത്തവണ ഇന്ത്യ വിനേഷിൽ വലിയ പ്രതീക്ഷയിലാണ്.
ബാഡ്മിന്റണില്‍ പിവി സിന്ധുവാണ് ഇന്ത്യയുടെ കരുത്ത്. 2016ലെ റിയോ ഒളിംപിക്‌സില്‍ വെള്ളിയും 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലവും നേടിയ സിന്ധു ഇത്തവണയും മികച്ച പ്രതീക്ഷയാണ് നൽകുന്നത്.