അമിതവേഗത്തിലെത്തിൽ ഓടിച്ച കാര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ച സംഭവം: പൊലീസുകാരന് സസ്പെൻഷൻ


കണ്ണൂർ: അമിതവേഗത്തിലെത്തിൽ ഓടിച്ച കാർ ഇടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെൻഷൻ. കണ്ണൂർ ടൗണ്‍ സ്റ്റേഷനിലെ സിപിഒ ലിതേഷിനെയാണ് സസ്പെൻഡ് ചെയ്തത്.

read also: ഭാര്യ മരിച്ചിട്ട് ഒരു മാസം, ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ ശേഷം സാബുലാല്‍ ജീവനൊടുക്കി: ആത്മഹത്യ കുറിപ്പ് വാട്സാപ്പില്‍

കഴിഞ്ഞ ദിവസം കണ്ണൂർ ഏച്ചൂരിലായിരുന്നു അപകടം. സംഭവത്തിൽ മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീന മരണപ്പെട്ടിരുന്നു. റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തെളിവുകള്‍ അടക്കം പുറത്ത് വന്നതോടെയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്.