ആലുവ ബൈപ്പാസ് മേല്‍പാലത്തില്‍ നിന്ന് ഭിത്തി തകര്‍ത്ത് കാര്‍ താഴേക്ക് പതിച്ചു; അഞ്ച് പേർക്ക് പരിക്ക്


കൊച്ചി: എറണാകുളം-ആലുവ ബൈപ്പാസ് മേല്‍പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് കാര്‍ താഴേക്ക് പതിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

read also: ശിവസേന നേതാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ മൂന്നംഗസംഘത്തിന്റെ ശ്രമം: നേതാവിന്റെ നില ഗുരുതരം

നിയന്ത്രണം വിട്ട കാർ എറണാകുളം ദിശയിലേക്കുള്ള സമാന്തര പാതയിലാണ് പതിച്ചത്. കെഎസ്‌ഇബി വിതരണ ബോക്‌സ്, മെട്രോ നടപ്പാതയിലെ ഇരിപ്പിടം, മരം എന്നിവ തകര്‍ത്താണ് കാര്‍ റോഡിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.