ഹൈദരാബാദ്: തെലങ്കാനയില്‍ കാലിടറി ബി.ആർ.എസ്. ഗഡ്വാള്‍ എം.എല്‍.എ. ബണ്ട്ല കൃഷ്ണമോഹൻ റെഡ്ഡി വിട്ടു. പിന്നാലെ കോണ്‍ഗ്രസില്‍ ചേർന്നു. ഇതോടെ ഒരുമാസത്തിനു ഉള്ളിൽ ബി.ആർ.എസ്. വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന എം.എല്‍.എമാരുടെ എണ്ണം ഏഴായി.
പി.സി.സി. അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി, കൃഷ്ണമോഹൻ റെഡ്ഡിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. വ്യാഴാഴ്ച ആറ് ബി.ആർ.എസ്. എം.എല്‍.സിമാർ കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. 2014-ല്‍ കോണ്‍ഗ്രസ് വിട്ട് ടി.ആർ.എസില്‍ (ഇന്നത്തെ ബി.ആർ.എസ്) ചേർന്നവരാണ് ഇപ്പോൾ തിരിച്ചു പോയിരിക്കുന്നത്.
read also: ഹോണ്‍ മുഴക്കിയ സ്വകാര്യ ബസിനു മുന്നിൽ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍
കഴിഞ്ഞ ദിവസം രാജ്യസഭാ എം.പിയായ കെ. കേശവറാവുവും മകള്‍ ജി. വിജയലക്ഷ്മിയും ബി.ആർ.എസ്. വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.