കണ്ണൂർ: ചെറുപുഴയില്‍ ദമ്പതികൾ വീട്ടില്‍ മരിച്ച നിലയില്‍. എയ്യന്‍കല്ലിലെ സനോജ്, ഭാര്യ സനിത എന്നിവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപുഴ പ്രാപ്പൊയിലില്‍ എയ്യന്‍കല്ലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് ഞായറാഴ്ച വൈകീട്ട് 3.30 ഓടെ ഇരുവരെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
read also: കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണ് ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക് : അപകടം ആറ്റിങ്ങലിൽ
കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയിരുന്ന ഇവരുടെ മക്കളിലൊരാള്‍ തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു സനോജ്. ഭാര്യ സനിത തൊഴിലുറപ്പ് ജോലിക്കും അടയ്ക്ക ഉരിക്കുന്ന ജോലിക്കും പോകാറുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥികളായ റിദ്വൈത്, അദ്വൈത് എന്നിവര്‍ മക്കളാണ്.