22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

കേരളത്തിന്റെ റെയിൽ ​ഗതാ​ഗതം മുഖച്ഛായ മാറ്റുന്നു: ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും

Date:



തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി റൂട്ടുകളിലാകും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിക്കുക. ഈ രണ്ട് റൂട്ടുകളും റെയിൽവെ ബോർഡിന്റെ സജീവ പരി​ഗണനയിലാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൊങ്കൺ വഴി കന്യാകുമാരി – ശ്രീന​ഗർ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചാൽ കേരളത്തിന് വലിയ പ്രയോജനം ലഭിക്കും. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ബെം​ഗളുരുവിലേക്ക് കേരളത്തിൽ നിന്നും വന്ദേഭാരത് എന്നത് കേരളത്തിന്റെ വളരെ നാളുകളായുള്ള ആവശ്യമാണ്.

ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്. ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. രാജധാനി ട്രെയിനിലെ പോലെ പൂർണമായും എസി കോച്ചുകൾ മാത്രമാകും വന്ദേഭാരത് സ്ലീപ്പറിലും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related