22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

കൈലാസം എന്ന രാജ്യം എവിടെയാണെന്ന് ഈ മാസം വെളിപ്പെടുത്തും: വിവാദ ആള്‍ദൈവം നിത്യാനന്ദ

Date:


ചെന്നൈ : കൈലാസം എന്ന രാജ്യം എവിടെയാണെന്ന് ഈ മാസം വെളിപ്പെടുത്തുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ .തന്റെ സാങ്കല്‍പ്പിക രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ മാസം 21 ന് വെളിപ്പെടുത്തുമെന്നാണ് നിത്യാനന്ദ പറയുന്നത്. ‘കൈലാസം തുറന്നു. എല്ലാ മനുഷ്യരെയും വിളിക്കുന്നു. ഞാന്‍ വാതില്‍ തുറന്നാലും നിങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ അകത്ത് വരാന്‍ കഴിയൂ.’ എന്നാണ് നിത്യാനന്ദ വീഡിയോയില്‍ പറയുന്നത്.

രാജ്യത്ത് സ്ഥിരതാമസമാക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും നിത്യാനന്ദ പറയുന്നു . മാത്രമല്ല , അമേരിക്കയും ഐക്യരാഷ്ട്രസഭയും തന്റെ കൈലാസ രാജ്യം അംഗീകരിച്ചതായി അവകാശപ്പെടുന്ന ഫോട്ടോകളും നിത്യാനന്ദയുടെ സഹായികള്‍ കൈലാസയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു.

‘കൈലാസം തുറന്നു. കൈലാസത്തിന്റെ സ്ഥാനം ഗുരുപൂര്‍ണിമ ദിനത്തില്‍ പ്രഖ്യാപിക്കും. ഞങ്ങള്‍ നിങ്ങളെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു, ഇപ്പോള്‍ തന്നെ കൈലാസ് നിവാസിയായി രജിസ്റ്റര്‍ ചെയ്യുക.’ എന്ന കുറിപ്പിനൊപ്പം ഒരു വെബ്സൈറ്റ് ലിങ്കും വാട്ട്സ്ആപ്പ് നമ്പറും പങ്ക് വച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related