5
October, 2026

A News 365Times Venture

5
Monday
October, 2026

A News 365Times Venture

പ്രേക്ഷകരെ ഭയപ്പെടുത്താൻ ചിത്തിനി എത്തുന്നു : റിലീസ് തീയതി പുറത്ത്

Date:


പ്രേക്ഷകരെ ഭയപ്പെടുത്താനും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും ചിത്തിനി എത്തുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി ആഗസ്റ്റ് 2നു പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പാട്ടിനും ടീസറിനുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിച്ചത്. അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ചിത്തിനി.

കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനൊപ്പം രസകരമായ വേറിട്ടൊരു കഥാസന്ദര്‍ഭത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

നൂല്‍പ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന, ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മ്മിക്കുന്നത്. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related