ടിക്കറ്റ് ഇളവ് നല്‍കാതിരുന്ന കണ്ടക്ടറുടെ തലയടിച്ച്‌ പൊട്ടിച്ച്‌ പെണ്‍കുട്ടിയും സുഹൃത്തുക്കളും : സംഭവം കോട്ടയത്ത്



കോട്ടയം: യൂണിഫോമും കണ്‍സഷൻ കാർഡുമില്ലാതെ സ്റ്റുഡന്റ്സ് കണ്‍സെഷൻ ടിക്കറ്റ് ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ച സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാർത്ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമർദ്ദനം. മാളികക്കടവ് – കോട്ടയം റൂട്ടിലോടുന്ന ബസിന്റെ കണ്ടക്ടർ പ്രദീപിനെയാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചത്. ഹെല്‍മറ്റ് ഉപയോഗിച്ചുള്ള അടിയില്‍ കണ്ടക്ടർ പ്രദീപിന്റെ തലയ്‌ക്ക് മൂന്ന് സ്റ്റിച്ചുണ്ട്.

read also: സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം: നാല് സൈനികര്‍ക്ക് വീരമൃത്യു

കണ്‍സെഷൻ ടിക്കറ്റ് നല്‍കാത്തതിനാല്‍ പെണ്‍കുട്ടി ബസില്‍ നിന്നും ഇറങ്ങിയ ശേഷം സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കണ്ടക്ടറെ യുവാക്കള്‍ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

യൂണിഫോം, ഐഡി കാർഡ്, കണ്‍സെഷൻ കാർഡ്, ബാഗ് തുടങ്ങിയവ ഒന്നുമില്ലാതെയാണ് വിദ്യാർത്ഥി കണ്‍സഷൻ ടിക്കറ്റ് ആവശ്യപ്പെട്ടതെന്നും കണ്ടക്ടർ ആരോപിച്ചു. പ്രദീപ് തന്നെ മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ പെണ്‍കുട്ടിയും പരാതി നല്‍കി.