വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഫോട്ടോഗ്രാഫർ അറസ്റ്റില്‍


കാലടി : കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ 24കാരൻ അറസ്റ്റിൽ. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമായ രോഹിത്തിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

read also: ഗോഡൗണിന് തീപിടിച്ച് തൊഴിലാളി വെന്തുമരിച്ചു: സംഭവം തൃശൂരില്‍

ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. പഠനം പൂര്‍ത്തിയായെങ്കിലും ഫോട്ടോഗ്രാഫർ കൂടിയായ രോഹിത്ത് പതിവായി കോളജിലെത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച്‌ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നത്. രണ്ട് ഫോണുകള്‍ പിടിച്ചെടുത്ത ശേഷം രോഹിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

എട്ടോളം വിദ്യാര്‍ഥിനികള്‍ രോഹിത്തിനെതിരെ കാലടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.