തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിൽ വന്‍ തീപിടിത്തം. സംഭവത്തിൽ ഒരാള്‍ മരിച്ചു. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തിനശിച്ചത്.
read also: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ്!! തീരുമാനം ഉടൻ
രാത്രി എട്ടുമണിയോടെയുണ്ടായ തീപിടിത്തത്തിൽ പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. പത്തുമണി കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റിലധികം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.