ചേലക്കരയിൽ വിദ്യാർത്ഥിനിയുടെ സ്‌കൂൾ ബാഗിൽ മലമ്പാമ്പ്. എൽ.എഫ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പഴയന്നൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പ് കടന്നു കൂടിയത്.
സ്കൂളിലെത്തി ക്ലാസ് തുടങ്ങിയ ആദ്യ പിരീഡിൽ ബാഗ് തുറന്ന് പഠനോപകരണം എടുക്കുന്നതിനിടയിലാണ് കയ്യിൽ പാമ്പ് തട്ടിയത്. ഉടൻതന്നെ കൈവലിച്ച് നോക്കിയപ്പോൾ പാമ്പിനെ കാണുകയും തുടർന്ന് സഹപാഠി ബാഗിന്റെ സിബ്ബ് അടയ്ക്കുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ വീട്ടിൽ നിന്നുമാണ് പാമ്പ്
കയറിക്കൂടിയത് എന്നാണ് നിഗമനം.