ന്യൂഡല്‍ഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് സമന്‍സ് അയച്ച് ഇഡി. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിംഗ്, മോഹന്‍ സിംഗ് എന്നിവരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതവ്യക്തികളെ വഞ്ചിച്ച് 200 കോടി രൂപ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
Read Also: സിപിഎം പ്രവര്‍ത്തകന്‍ തന്റെ മുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു: 19 കാരി
സുകേഷ് ചന്ദ്രശേഖര്‍ ജാക്വിലിന് വേണ്ടി ഈ പണം ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇഡി വാദിക്കുന്നത്. 2022-ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ കേസില്‍ ഇതിന് മുമ്പും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, നടി സുകേഷ് ചന്ദ്രശേഖറുമായുളള ബന്ധത്തെ നിഷേധിക്കുകയായിരുന്നു.
കേസില്‍ ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. ജാക്വിലിനെ കൂടാതെ താരപുത്രിയായ നോറ ഫത്തേഹിയുമായും സുകേഷ് ചന്ദ്രശേഖറിന് ബന്ധമുളളതായും സൂചനകളുണ്ട്.