നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നര്‍ത്തകനെതിരെ പ്രതിഷേധമുയര്‍ത്തി മൃഗ സംരക്ഷണ സംഘടനകള്‍


അനകപ്പള്ളി: ആന്ധ്ര പ്രദേശില്‍ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നര്‍ത്തകനെതിരെ പ്രതിഷേധമുയര്‍ത്തി മൃഗ സംരക്ഷണ സംഘടനകള്‍. അനകപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയാണ് നര്‍ത്തകന്‍ പരസ്യമായി കോഴിയെ കടിച്ചു കൊന്നത്. സംഭവത്തില്‍ നര്‍ത്തകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിപാടിക്കിടെ കോഴിയുടെ കടിച്ച് കൊല്ലുന്നതായ ദൃശ്യം വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.