കെഎസ്‌ആർടിസി ബസില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു: സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍


കോട്ടയം: കെഎസ്‌ആർടിസി ബസില്‍ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിൽ നിയമ വിദ്യാർത്ഥിനിയ്ക്ക് നേരെയായിരുന്നു അതിക്രമം.

read also: 45 ഓളം വിഷപ്പാമ്പുകൾ ക്ലാസ് മുറിയിൽ: വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഭീതിയില്‍, സ്‌കൂൾ അടച്ചിട്ടു

പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36)  ചെങ്ങന്നൂരിനും കാരയ്‌ക്കാടിനും മധ്യേ  പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. വിദ്യാർത്ഥിനി ബഹളം വെച്ചതിനെ തുടർന്ന് മറ്റ് യാത്രക്കാര്‍ ഇടപെടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പന്തളം പൊലീസാണ് സുരാജിനെ കസ്റ്റഡിയിലെടുത്തത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ ഡിവിഷണല്‍ അക്കൗണ്ടന്റാണ് സുരാജ്.