അതിതീവ്ര മഴ : നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


കോഴിക്കോട്: അതിതീവ്ര മഴയുടെ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (17-07-2024) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

read also: എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ: ആസിഫ് അലി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

വയനാട് ജില്ലയില്‍ കാലവർഷം ശക്തമായ സാഹചര്യത്തില്‍ ട്യൂഷൻ സെൻ്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 17) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. എംആർഎസ് സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.