പാലക്കാട്: സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാർത്ഥികള്‍ക്ക് പരിക്ക്. എഎസ്എംഎം ഹയർ സെക്കൻഡറി സ്കൂളിന്റെ ബസാണ് ആലത്തൂർ കാട്ടുശേരിയില്‍ ചേരാമംഗലം കനാലിലേയ്ക്ക് മറിഞ്ഞത്. ഇന്ന് വൈകിട്ടാണ് സംഭവം. ബസില്‍ ഇരുപതോളം കുട്ടികളുണ്ടായിരുന്നു.
read also: വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം : വിടുതലൈ പാർട്ട് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കുട്ടികള്‍ക്ക് നിസാര പരിക്കുകളാണുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നാലെ വിദ്യാർത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ആക്സിലിന് തകരാറുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.