ക്യാന്‍സര്‍ പലപ്പോഴും നമുക്ക് തുടക്കത്തില്‍ കണ്ടു പിടിയ്ക്കാന്‍ പറ്റില്ല. ചില അസാധാരണ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണുമ്പോഴാണ് നമ്മളിൽ പലരും പരിശോധനയ്ക്ക് വിധേയമാകുന്നത്. അപ്പോഴേക്കും, ക്യാന്‍സര്‍ എന്ന മഹാവിപത്ത് നമ്മുടെ ശരീരത്തെ ആക്രമിക്കാന്‍ തുടങ്ങിയുട്ടുണ്ടാവും. എന്നാല്‍ ക്യാന്‍സര്‍ നമ്മുടെ ശരീരത്തില്‍ വളരുന്നുണ്ടോ എന്ന് ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. തുടക്കത്തില്‍ തന്നെ ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് ബോധ്യം വന്നാൽ അതിനു വേണ്ട ചികിത്സകൾ തുടങ്ങാൻ കഴിയും.
ശ്വാസതടസ്സമോ അലര്‍ജിയോ ഇല്ലാതിരിയ്ക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ശ്വാസതടസ്സം ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകണം. പലപ്പോഴും ശ്വാസകോശ ക്യാന്‍സറിന് ഇത് കാരണമാകാം. കൂടാതെ ഇടയ്ക്കിടയ്ക്ക് വിട്ടുമാറാതെയുള്ള പനിയും അലര്‍ജിയും ഉണ്ടെങ്കില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണമായി കണക്കാക്കാം. ക്യാന്‍സര്‍ കോശങ്ങള്‍ രക്തകോശങ്ങളെ ആക്രമിക്കുകയും വെളുത്ത രക്താണുക്കളുടെ അളവ് കുറയുകയും ചെയ്യുന്നു.
അമിതക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അതൊരിക്കലും ക്യാന്‍സര്‍ ലക്ഷണമാകണം എന്നില്ല. എന്നാല്‍ ചില സാഹചര്യങ്ങളിൽ അത് ക്യാന്‍സര്‍ ലക്ഷണവുമാകാം. കഴുത്തില്‍ നീര്‍വീക്കം ഉണ്ടാവുന്നതും കഴുത്തില്‍ മുഴ കാണപ്പെടുന്നതും തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണമാകാം. മലബന്ധം ഉണ്ടാവുന്നതും ശോധന വര്‍ദ്ധിക്കുന്നതും ചിലപ്പോള്‍ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. മലത്തില്‍ രക്തം കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാകുക. ഇത് പലപ്പോഴും കൊളാക്ടറല്‍ ക്യാന്‍സറിന് കാരണമാകാം.
സഹിക്കാനാവാത്ത പുറം വേദന നിങ്ങള്‍ക്കുണ്ടോ, എന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്. കാരണം പല പുറം വേദനകളും കരളിലെ ക്യാന്‍സറുമായി ബന്ധപ്പെട്ടവയാണ്. പുരുഷ ലൈംഗികാവയവത്തില്‍ അമിതമായ വേദനയും നീര്‍ക്കെട്ടും ഉണ്ടെങ്കില്‍ അത് പലപ്പോഴും പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്നുണ്ട്. നെഞ്ചുവേദനകളെല്ലാം ഹാര്‍ട്ട് അറ്റാക്ക് ലക്ഷണമല്ല. നെഞ്ചു വേദന സ്ഥിരമായി ഉണ്ടെങ്കില്‍ പലപ്പോഴും അത് രക്താര്‍ബുദത്തിന്റെ സാധ്യതയാണ് സൂചിപ്പിക്കുന്നത്.