ജീവന് വരെ ഭീഷണി, ഇത്തരക്കാരെ വിവാഹം ചെയ്യരുത്: യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഭാമ


മലയാളത്തിന്റെ പ്രിയ താരം ഭാമ സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്‌ത്രീ അവരുടെ ധനം ആർക്കും നല്‍കിയിട്ട് വിവാഹം കഴിക്കരുതെന്ന് ഭാമ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിരുന്നു.

സ്‌ത്രീധനത്തെ കുറിച്ചാണ് താരം സ്റ്റോറിയിലൂടെ ഉദ്ദേശിച്ചതെങ്കിലും വിവാഹമേ കഴിക്കരുത് എന്ന തരത്തിലാണ് വ്യാഖ്യാനങ്ങള്‍ ഉയർന്നത്. ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

READ ALSO: മൈഗ്രേന്‍ വ്യത്യസ്ത കാരണങ്ങളാൽ, ശ്രദ്ധിക്കേണ്ടവ ഇത്

കുറിപ്പ്

‘സ്‌ത്രീധനം കൊടുത്ത് വിവാഹം കഴിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഞാൻ കഴിഞ്ഞ ദിവസം എഴുതിയത്. വിവാഹ ശേഷം പണം ആവശ്യപ്പെട്ട് സമ്മർദം ഉണ്ടാക്കുക. സ്വന്തം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടില്‍ ഭയന്ന് കഴിയുക. ഒപ്പം ഒരു കുഞ്ഞ് കൂടിയുണ്ടെങ്കില്‍ ആ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതാണ് ഞാൻ പറയാൻ ശ്രമിച്ചത്. ഇങ്ങനെ സ്‌ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിക്കരുത് എന്നാണ്. അല്ലാതെ, സ്‌ത്രീകള്‍ വിവാഹമേ കഴിക്കരുത് എന്നല്ല. ‘ – എന്നാണ് പുതിയ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാദ്ധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’ – എന്നാണ് ഭാമ കഴിഞ്ഞ ദിവസം പങ്കുവച്ച സ്റ്റോറി.